Kalyani Priyadarshan's Speech Made Priyadarshan Emotional
അഖില്‍ അക്കിനേനി നായകനായെത്തുന്ന ഹലോ എന്ന ചിത്രത്തിലൂടെ കല്യാണി പ്രിയദര്‍ശന്‍ സിനിമയില്‍ തുടക്കം കുറിക്കുകയാണ്. കല്യാണി പ്രിയദര്‍ശനും അഖില്‍ അക്കിനേനിയും നായികനായകന്‍മാരായി എത്തുന്ന ഹോലയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു. പ്രിയദര്‍ശനും നാഗാര്‍ജ്ജുനയും അമലയുമുള്‍പ്പടെ നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. അച്ഛനും അമ്മയും നല്‍കിയ പിന്തുണ കൊണ്ട് മാത്രമാണ് താന്‍ സിനിമയിലേക്കെത്തിയത്. സംവിധായകനായ അച്ഛന്റെ പിന്തുണയെക്കുറിച്ച് മകള്‍ വാചാലയായിരുന്നു. മകളുടെ പ്രസംഗം കേട്ട് പ്രിയദര്‍ശന്റെ കണ്ണ് നിറയുന്ന രംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മാതാപിതാക്കള്‍ കൂടാതെ നാഗാര്‍ജ്ജുനയ്ക്കും കുടെ അഭിനയിച്ച അഖിലിനും കല്യാണി നന്ദി പറഞ്ഞു. അച്ഛന്റെ അടുത്ത സുഹൃത്ത് കൂടിയായ നാഗാര്‍ജ്ജുനയാണ് കല്യാണിയെ ഈ ചിത്രത്തിലേക്ക് നിര്‍ദേശിച്ചത്.